പന്തീരാങ്കാവ് യു​എ​പി​എ കേസ്: വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സിപിഎം, കേസിൽ ഇടപെടേണ്ടെന്ന് തീരുമാനം

By Sooraj Surendran .08 11 2019

imran-azhar

 

 

തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സിപിഎം. കേസിൽ ഇടപെടേണ്ടെന്നും സിപിഎം തീരുമാനിച്ചു. അറസ്റ്റിലായ വിദ്യാർത്ഥികൾക്കായി മുറവിളി കൂട്ടിയ സിപിഎമ്മിന്റെ പെട്ടെന്നുള്ള നിലപാട് മാറ്റം കോഴിക്കോട് ജില്ലാ കമ്മിറ്റി ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്. കേസ് ഗുരുതരമാണെന്നും, അറസ്റ്റിലായ അലൻ, താഹ എന്നീ രണ്ട് പേർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നുമാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. അതേസമയം കേസിൽ പിന്നോട്ടില്ലെന്ന നിലപാട് മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ സ്വീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസിന് നേരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു.

 

OTHER SECTIONS