ശിക്ഷ വിധിക്കേണ്ടത് കോടതി: കാനം

By online desk .09 11 2019

imran-azhar

 

 

കോഴിക്കോട്: മാവോയിസ്റ്റുകള്‍ പോലുള്ള തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളെ വെടിയുണ്ടകളിലൂടെ ഉന്മൂലനം ചെയ്യാമെന്ന ധാരണ ബാലിശമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്. മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാവുകയുള്ളൂവെന്നും കാനം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 'തീവ്രവാദത്തെയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പാര്‍ട്ടി ഒരിക്കലും അംഗീകരിക്കുന്നില്ല.പഞ്ചാബില്‍ ഖലിസ്ഥാന്‍ വിഘടനവാദികള്‍ക്കെതിരെ ഏറ്റവും ശക്തമായി പോരാടിയത് സി പി ഐ ആണ്. ഒരു കുറ്റവാളിയെയും നിയമം അനുശാസിക്കുന്ന വിചാരണക്ക് ശേഷമല്ലാതെ ശിക്ഷിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല'. മഹാത്മജിയെ വധിച്ച നാഥുറാം ഗോഡ്‌സെയെപ്പോലും കോടതി വിചാരണ നടത്തി കുറ്റവാളിയെന്നു കണ്ടെത്തിയതിനു ശേഷമാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് കാനം കുറിച്ചു.

 

OTHER SECTIONS