യു​എ​പി​എ കേസ്: താ​ഹാ ഫ​സ​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

By Sooraj Surendran.28 02 2020

imran-azhar

 

 

കൊച്ചി: പന്തീരങ്കാവിൽ യുഎപിഎ കേസിൽ അറസ്റ്റിലായ പ്രതി താഹാ ഫസലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. എൻഐഎ താഹയ്ക്ക് ജാമ്യം നൽകുന്നത് എതിർത്തതിനെ തുടർന്നാണ് എന്‍ഐഎ കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസിലെ മുഖ്യപ്രതിയായ അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷ എഴുതാൻ കണ്ണൂർ സർവലകലാശാല അനുവദിച്ചിരുന്നു. നിലവിൽ തന്റെ കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് താഹാ ഫസൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ നവംബർ രണ്ടിനാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർഥികളായ അലനെയും താഹയെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. അലനും താഹയും നിരോധിത സംഘടനകൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎപിഎ ചുമത്തിയത്.

 

OTHER SECTIONS