യൂബര്‍ ഡ്രൈവറെ മര്‍ദ്ദിച്ച സ്ത്രീകള്‍ക്കെതിരെ കേസ്

By praveen prasannan.20 Sep, 2017

imran-azhar

കൊച്ചി: യൂബര്‍ ടാക്സി ഡ്രൈവറെ യാത്രക്കാരായ സ്ത്രീകള്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍. കാര്‍ ഡ്രൈവര്‍ മരട് സ്വദേശി ഷെഫീഖിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയോടെ വൈറ്റിലായിരുന്നു സംഭവം. ഷെയര്‍ ടാക്സി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.

അക്രമികളായ സ്ത്രീകള്‍ ഷെഫീഖിന്‍റെ യൂബര്‍ ടാക്സി ബുക് ചെയ്തിരുന്നു. ഷെയര്‍ ടാക്സി സംവിധാനത്തിലൂടെയായിരുന്നു ഇത്. എറണാകുളത്ത് നിന്നും തൃപ്പൂണിത്തുറയിലേക്ക് പോവുകയായിരുന്ന ഷെഫീന്‍റെ ടാക്സിയില്‍ മറ്റൊരു യാത്രക്കാരനും ഉണ്ടായിരുന്നു.

വൈറ്റിലയില്‍ സ്ത്രീകളെ കയറ്റാന്‍ എത്തിയപ്പോള്‍ യാത്രക്കാരനെ ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഷെയര്‍ ടാക്സി സംവിധാനത്തിലാണ് നിങ്ങള്‍ ബുക് ചെയ്തിട്ടുള്ളതെന്ന് ഷെഫീഖ് പറഞ്ഞെങ്കിലും സ്ത്രീകള്‍ ചെവികൊണ്ടില്ല.

തുടര്‍ന്ന് വാക്കേറ്റം നടത്തിയ സ്ത്രീകള്‍ കരിങ്കല്ലെടുത്ത് തലയ്ക്കടിച്ചെന്നും കടിച്ചെന്നും ഷെഫീഖിന്‍റെ പരാതിയിലുണ്ട്. ഇതേത്തുടര്‍ന്ന് എയ് ഞ്ചല്‍, ഷാര, ഷീബ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ എറണാകുളം സ്വദേശികളാണ് .

OTHER SECTIONS