ഉദയകുമാര്‍ ഉരുട്ടിക്കൊല: ഒരു സാക്ഷി കൂടി കൂറുമാറി

By praveen prasannan.24 Jan, 2018

imran-azhar

തിരുവനന്തപുരം : ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ ഒരു സാക്ഷി കൂറ്റി കൂറുമാറി. പ്രോസിക്യുഷന്‍ സാക്ഷിയായ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ ജലാലുദ്ദീന്‍ ആണ് കൂറുമാറിയത്.

പ്രോസിക്യുഷന്‍ ആവശ്യപ്പെട്ട പ്രകാരം ജലാലുദ്ദീന്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തേ ജലാലുദ്ദീന്‍ നല്‍കിയ മൊഴി പ്രകാരം ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് കണ്ടു എന്നായിരുന്നു.

ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പറഞ്ഞത് മരണത്തിന് ശേഷമാണ് ഉദയകുമാറിനെ കണ്ടത് എന്നാണ്. ഉദയകുമാറിനൊപ്പം അന്ന് പിടിയിലായ സുഹൃത്ത് മോനി എന്ന സുരേഷ് കുമാര്‍ വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു.

അതേസമയം ഉദയകുമാറിനെ ഉരുട്ടാന്‍ ഉപയോഗിച്ച ഇരുന്പ് പൈപ്പ് സാക്ഷിയായ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ തോമസ് അലക്സാണ്ടര്‍ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു.

ഉദയകുമാര്‍ ഉരുട്ടി കൊലക്കേസില്‍ പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍, എസ് ഐ ആയിരുന്ന ടി അജിത് കുമാര്‍, സി ഐ ആയിരുന്ന ഇ കെ സാബു, എ സി ആയിരുന്ന ടി കെ ഹരിദാസ് എന്നിവരാണ് പ്രതികള്‍.

OTHER SECTIONS