വിശ്വാസം നേടിയെടുത്ത് ഉദ്ദവ് സർക്കാർ

By Chithra.30 11 2019

imran-azhar

 

മുംബൈ : ഉദ്ദവ് താക്കറേയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സഖ്യം വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. സർക്കാരിന് അനുകൂലമായി 169 പേരുടെ വോട്ടാണ് ലഭിച്ചത്. ഇതോടേതുകൂടി ഏറെ നാളത്തെ അനിശ്ചിതത്വത്തിന്റെ അവസാനമായി മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചു.

 

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. എൻസിപിയുടെ 56 എംഎൽഎമാരും ശിവസേനയുടെ 54 എംഎൽഎമാരും കോൺഗ്രസ്സിന്റെ 44 എംഎൽഎമാരുമാണ് ത്രികക്ഷി സഖ്യത്തിൽ ഉള്ളത്. ഇവർക്ക് പുറമെ എട്ട് സ്വതന്ത്രരുടെ പിന്തുണ കൂടെ തങ്ങൾക്ക് ഉറപ്പിക്കാമെന്നാണ് ഗവർണർക്ക് നൽകിയ കത്തിൽ സഖ്യം സൂചിപ്പിച്ചിരുന്നത്.

 

സഭാ നടപടികൾക്കിടെ പ്രതിപക്ഷ ബഹളം ആരംഭിച്ചിരുന്നു. സഭാ നടപടികൾ ചട്ടവിരുദ്ധമായാണ് നടന്നതെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചിരുന്നു. സഭ ആരംഭിക്കുന്നത് വന്ദേ മാതരം ആലപിച്ചാണെന്നും ഇന്ന് അത് നടന്നില്ലെന്നുമാണ് ഫഡ്‌നാവിസ് അറിയിച്ചത്. വേറെയും ചട്ടവിരുദ്ധ നടപടികൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫഡ്നാവിസിന്റെ പോയിന്റ് ഓഫ് ഓർഡർ പ്രോടൈം സ്പീക്കർ ദിലീപ് പാടീൽ തള്ളിക്കളഞ്ഞതിനെത്തുടർന്നാണ് പ്രതിപക്ഷ ബഹളം ആരംഭിച്ചത്.

OTHER SECTIONS