തിരഞ്ഞെടുപ്പ് ചൂടിനിടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിവാഹം തിങ്കളാഴ്ച

By Web Desk.22 11 2020

imran-azhar

 

 

തിരുവനന്തപുരം: തലസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. പ്രചാരണങ്ങളും, കൺവെൻഷനുകളും തകൃതിയായി നടക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് തിങ്കളാഴ്ച വിവാഹം. തിരുവനന്തപുരം നഗരസഭയിലെ വള്ളക്കടവ് വാർഡിൽ നിന്നും ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഡോക്ടർ അൻവർ നാസർ ആണ് നാളെ വിവാഹിതനാകുന്നത്. മണക്കാട് സ്വദേശിയും നാഷണൽ കോളേജ് അദ്ധ്യാപികയുമായ രോഷ്നി അമീറാണ് വധു. ഇക്കഴിഞ്ഞ ആഗസ്റ്റിൽ നടത്താനിരുന്ന വിവാഹം കോവിഡ് 19 നിയന്ത്രണങ്ങളുടെ പേരിൽ നാളത്തേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു. എന്നാൽ, തെരെഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നാളെ വിവാഹ ചടങ്ങുകൾ മാത്രം നടത്തിയ ശേഷം സത്ക്കാരവും മറ്റുമെല്ലാം സിസംബർ 11ലേക്ക് വീണ്ടും മാറ്റി ക്രമീകരിച്ചു. തിങ്കളാഴ്ച രാവിലെ 11.30ന് വള്ളക്കടവ് ജംഗ്ഷനിലുള്ള ജുമാ മസ്ജിദിൽ വെച്ച് നിക്കാഹ് മാത്രം നടത്തും.

 

OTHER SECTIONS