By സൂരജ് സുരേന്ദ്രന്.02 03 2021
കോഴിക്കോട്: ബാലുശേരിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനം.
പാർട്ടി തീരുമാനിച്ചാൽ താൻ മത്സരിക്കുമെന്ന് ധർമ്മജൻ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ ധർമ്മജൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നിരുന്നു.
പിന്നാലെയാണ് പാർട്ടിയും പച്ചക്കൊടി കാട്ടിയത്. കോഴിക്കോട് നോർത്തിൽ കെഎസ്യു പ്രസിഡന്റ് അഭിജിത് സ്ഥാനാർത്ഥിയാകും.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻറെ പ്രതികരണം.
പേരാമ്പ്രയിൽ കെസി അബു മത്സരിക്കും. കൊയിലാണ്ടിയിൽ എൻ സുബ്രഹ്മണ്യൻ, രാജീവൻ മാസ്റ്റർ എന്നിവരിൽ ഒരാൾ മത്സരിക്കും.
എലത്തുർ ജനതാദളിന് നൽകാനും കോൺഗ്രസിൽ ധാരണയായി.