യുഡിഎഫ് അവസാനവട്ട സീറ്റുവിഭജന ചര്‍ച്ച ഇന്ന്; തിരുവനന്തപുരത്ത് യോഗം ചേരും

By Sooraj Surendran.02 03 2021

imran-azhar

 

 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവസാനവട്ട സീറ്റുവിഭജന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും.

 

അന്തിമ സീറ്റു പട്ടിക ഇന്നു തന്നെ പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. ആര്‍എസ്പിക്ക് കഴിഞ്ഞ തവണത്തെ പോലെ അഞ്ചു സീറ്റുകള്‍ തന്നെ നല്‍കും.

 

ആറ്റിങ്ങല്‍, കയ്പമംഗലം എന്നിവയ്ക്ക് പകരം സീറ്റുകളെന്ന ആവശ്യത്തില്‍ ധാരണയാവാനുണ്ട്.

 

അതേസമയം ജോസഫ് പക്ഷം 12 സീറ്റുകൾ വേണമെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ്.

 

ഈ സാഹചര്യത്തിൽ ജോസഫ് വിഭാഗവുമായി കോൺഗ്രസ് നേതാക്കൾ ഇന്ന് ചർച്ച നടത്തും.

 

അതോടൊപ്പം കൂത്തുപറമ്പ്, ചേലക്കര, ബേപ്പൂര്‍ തുടങ്ങി മൂന്നു സീറ്റുകള്‍ ലീഗിന് അധികമായി നല്‍കാന്‍ ധാരണയായിട്ടുണ്ട്.

 

ചില സീറ്റുകള്‍ വച്ചു മാറുന്നതില്‍ ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.

 

OTHER SECTIONS