By സൂരജ് സുരേന്ദ്രൻ .26 02 2021
തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
തിങ്കളാഴ്ചയോടെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകുമെന്നും, യുഡിഎഫ് തെരഞ്ഞെടുപ്പിന് സുസജ്ജമാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ നടത്താനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയ്ക്ക് മൂന്നാം തിയതി അന്തിമ രൂപമാകും.
നിലവിലെ സാഹചര്യങ്ങൾ മുൻനിർത്തി നോക്കുമ്പോൾ യുഡിഎഫിന് അനുകൂലമായ തരംഗമാണെന്നും, യുഡിഎഫ് ആത്മവിശ്വാസത്തിലാണെന്നും വലി വിജയമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.