ഒരേസമയം ഒന്നിലധികം ബിരുദ കോഴ്സുകൾ പഠിക്കാനുള്ള സൗകര്യം ഒരുക്കി യുജിസി

By Chithra.22 07 2019

imran-azhar

 

ന്യൂ ഡൽഹി : വിദ്യാർത്ഥികൾക്ക് ഒരു സർവകലാശാലയിൽ നിന്നോ വിവിധ സർവകലാശാലകളിൽ നിന്നോ ഒരേസമയം ഒന്നിലധികം ബിരുദ കോഴ്സ് ചെയ്യാനുള്ള സൗകര്യമൊരുക്കാൻ യുജിസി.

 

ഓൺലൈൻ, വിദൂര വിദ്യാഭ്യാസം, പാർട്ട് ടൈം എന്നിങ്ങനെയുള്ള രീതികളിലൂടെ ഒന്നിലധികം കോഴ്സുകൾ പഠിക്കാനുള്ള സൗകര്യമാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്‌സ് കമ്മീഷൻ വിദ്യാർത്ഥികൾക്കായി ഒരുക്കാൻ ഉദ്ദേശിക്കുന്നത്.

 

ഇതിന്റെ സാധ്യത പരിശോധിക്കുന്നതിനായി യുജിസി വൈസ് ചെയർമാൻ ഭൂഷൺ പട്‌വര്‍ധന്റെ നേതൃത്വത്തിലുള്ള സമിതിക്ക് കമ്മീഷൻ രൂപം നൽകിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

 

2012ൽ ഇതുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സർവകലാശാലയുടെ അന്നത്തെ വൈസ് ചാൻസലർ ആയിരുന്ന ഫർഖാൻ ഖമറിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപകരിച്ചിരുന്നെങ്കിലും പദ്ധതി നടപ്പിലാക്കാൻ സാധിച്ചില്ല. ഒരേസമയം ഒന്നിലധികം ബിരുദ കോഴ്സുകൾ എന്ന ആശയം വിവിധ സ്റ്റാറ്റ്യുട്ടറി കൗൺസിലർമാർ നിരാകരിച്ചിരുന്നു.

 

പദ്ധതിയുടെ പുതിയ സാധ്യതകൾ പരിശോധിച്ച് വരികയാണെന്ന് യുജിസി പറയുന്നു.

 

OTHER SECTIONS