യുകെയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്ക് ഒമിക്രോണ്‍

By RK.27 11 2021

imran-azhar


ലണ്ടന്‍: രാജ്യത്ത് രണ്ട് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ വിമാനം ഇറങ്ങിയ 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ വിമാനത്താവളത്തിനു സമീപം ക്വാറന്റൈനിലാക്കി. ഇവരില്‍ ഒമിക്രോണ്‍ വകഭേദം ഉണ്ടോയെന്നു കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നു അധികൃതര്‍ പറഞ്ഞു.

 

 

 

OTHER SECTIONS