ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയെ ക്ഷണിച്ച് ബ്രിട്ടന്‍

By sisira.17 01 2021

imran-azhar

 

ന്യൂഡല്‍ഹി : ജൂണില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ബ്രിട്ടന്റെ ക്ഷണം.

 

ജി-7 ഉച്ചകോടിക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നും ബ്രിട്ടീഷ് ഹൈകമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

 

'ലോകത്തിന്റെ ഫാര്‍മസി' എന്ന് ഇന്ത്യയെ വിശേഷിപ്പിച്ച ബ്രിട്ടന്‍ കോവിഡ് വാക്‌സിന്‍ നിര്‍മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.

 

ലോകത്തിന് ആവശ്യമായ വാക്‌സിനുകളുടെ അമ്പതുശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്‌. മഹാമാരിക്കാലത്ത് ബ്രിട്ടണും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്നും ബ്രട്ടീഷ് ഹൈകമ്മീഷന്‍ വ്യക്തമാക്കി.

 

OTHER SECTIONS