മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയത് ഇസ്ലാം മതവിശ്വാസിയായതിനാല്‍: നുസ്രത് ഗനി

By Avani Chandra.24 01 2022

imran-azhar

 

ലണ്ടന്‍: ഇസ്ലാം മതവിശ്വാസിയായതിനാല്‍ തന്നെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയെന്ന് ബ്രിട്ടീഷ് മുന്‍മന്ത്രിയും എം.പി.യുമായ നുസ്രത് ഗനിയുടെ ആരോപണം. രാജ്യത്തെ ആദ്യ മുസ്ലിം വനിതാ മന്ത്രിയെന്ന ചരിത്രം കുറിച്ച് 2018-ലാണ് നുസ്രത് ഗതാഗത വകുപ്പിന്റെ ചുമതലയേറ്റെടുത്തത്. 2020 ഫെബ്രുവരിയിലെ മന്ത്രിസഭാ പുനഃസംഘടനയില്‍ സ്ഥാനം നഷ്ടമായി.

 

എന്തു കൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് ചോദിച്ചപ്പോള്‍ ഇസ്ലാം മതവിശ്വാസിയായതിനാല്‍ എന്നായിരുന്നു സര്‍ക്കാര്‍ വിപ്പിന്റെ പ്രതികരണമെന്ന് അവര്‍ സണ്‍ഡേ ടൈംസിനോടു പറഞ്ഞു. വിവരം പുറത്തു പറയുന്നതിന് ഭീഷണിയുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. നുസ്രത് തന്നെയാണുദ്ദേശിച്ചതെന്നും എന്നാല്‍ ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും കണ്‍സര്‍വേറ്റീവ് ചീഫ് വിപ്പ് മാര്‍ക്ക് സ്‌പെന്‍സര്‍ പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായും നുസ്രത്ത് വിഷയം സംസാരിച്ചിരുന്നു.

 

തന്റെ ആശങ്കയറിയിച്ച് ബോറിസ് അവര്‍ക്ക് കത്തെഴുതിയിരുന്നെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഔദ്യോഗിക പരാതി നടപടികള്‍ തുടങ്ങാനും ആവശ്യപ്പെട്ടു. എന്നാല്‍ അവരതിന് കൂട്ടാക്കിയില്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അത്തരം വേര്‍തിരിവുകളെ അംഗീകരിക്കില്ലെന്നും വക്താവ് പറഞ്ഞു.

 

 

OTHER SECTIONS