ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജി പ്രഖ്യാപിച്ചു

By Sooraj Surendran .24 05 2019

imran-azhar

 

 

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജി പ്രഖ്യാപിച്ചു. വികാരഭരിതമായ രാജി പ്രഖ്യാപനമായിരുന്നു വസതിക്ക് മുന്നിൽ മാധ്യമങ്ങളോട് നടത്തിയത്. ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് എംപിമാര്‍ക്കിടയില്‍ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തെരേസാ മേയുടെ രാജി പ്രഖ്യാപനം. തെരേസാ മേ എം പി മാരുമായി സമന്വയ ചർച്ചകൾ നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല. രാജി പ്രഖ്യാപനം നടത്തിയ സ്ഥിതിക്ക് തെരേസാ മേ കാവല്‍ പ്രധാനമന്ത്രിയായി തുടരാനാണ് സാധ്യത. ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ കഴിയാത്തത് തന്നെ സംബന്ധിച്ച് വളരെ വേദനയോടെ നിലനിൽക്കുമെന്നും അവർ പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ജൂണ്‍ ഏഴിനു രാജിവയ്ക്കുമെന്നും തെരേസാ മേ പറഞ്ഞു.

OTHER SECTIONS