യുക്രൈനില്‍ ആണവ നിലയത്തിനു നേരെ ഷെല്ലാക്രമണം

By priya.12 08 2022

imran-azhar

 

കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാപോറീഷ്യയിലെ ആക്രമണത്തില്‍ ആശങ്ക. കഴിഞ്ഞ വ്യാഴാഴ്ച 5 തവണ നിലയത്തിനുനേരെ ഷെല്ലാക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ആണവനിലയത്തില്‍നിന്നു പിന്മാറാന്‍ പാശ്ചാത്യശക്തികള്‍ റഷ്യന്‍സേനയോട് ആവശ്യപ്പെട്ടു. പ്രദേശത്തെ സൈനിക മുക്തമേഖലയായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസംഘടനയും ആവശ്യപ്പെട്ടു. എന്നാല്‍, റഷ്യ പ്രതികരിച്ചിട്ടില്ല.

 

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് തെക്കന്‍ യുക്രെയ്‌നിലെ നീപ്രോ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ആണവനിലയം റഷ്യന്‍സേന പിടിച്ചെടുത്തത്. നദിക്ക് അക്കരെയുള്ള പ്രദേശങ്ങള്‍ യുക്രൈന്‍ സേനയുടെ നിയന്ത്രണത്തിലാണ്. സാപോറീഷ്യയും അടുത്തുള്ള ഖേര്‍സന്‍ പ്രവിശ്യയും തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുക്രൈന്‍.

 

ആണവ ഇന്ധനം 174 സംഭരണികളിലായി സൂക്ഷിച്ചിരുന്നിടത്താണ് റോക്കറ്റുകള്‍ പതിച്ചതെന്നാണു റിപ്പോര്‍ട്ട്. സുരക്ഷ വിലയിരുത്താന്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി നിലയം സന്ദര്‍ശിക്കണമെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിര്‍ദേശിച്ചു.

 

 

OTHER SECTIONS