മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലൂടെ ലാഭമുണ്ടായത് കോണ്‍ഗ്രസിന് മാത്രമെന്ന്: കേന്ദ്രമന്ത്രി ഉമാഭാരതി

By BINDU PP .12 Oct, 2017

imran-azhar

 

 

അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലൂടെ ലാഭമുണ്ടായത് കോണ്‍ഗ്രസിന് മാത്രമെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഉമാഭാരതിയുടെ പ്രതികരണം.മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലൂടെ നേട്ടങ്ങളുണ്ടായത് കോണ്‍ഗ്രസിനുമാത്രമാണെന്നും അദ്ദേഹത്തിന്റെ മരണം പുനപരിശോധനക്ക് വിധേയമാക്കണമെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു. ഗോഡ്‌സെയായിരിക്കാം ഗാന്ധിജിയെ കൊലപ്പെടുത്തിയത്. എന്നാല്‍ അതിന് പ്രേരിപ്പിച്ചത് ആരാണ്? ഭാരതി ചോദിക്കുന്നു.ഹിന്ദു മഹാസഭ അംഗമായിരുന്ന നാഥുറാം വിനായക് ഗോഡ്‌സെ 1948 ജനുവരി 30 നാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് സുപ്രീം കോടതി, മുന്‍ അഡിഷണല്‍ സോളിറ്റര്‍ ജനറല്‍ അമരേന്ദര്‍ ശരണിനെ ഗാന്ധി വധക്കേസ്‌ പുനപരിശോധനക്കുള്ള ഹര്‍ജിയില്‍ അമിക്കസ്‌ ക്യൂരിയായി നിയമിച്ചത്. ഇതിന് പിന്നാലെയാണ് ഉമാഭാരതിയുടെ പ്രതികരണം. മുംബൈ സ്വദേശിയായ ഡോ പങ്കജ് ഫാഡിന്‍സാണ് ഗാന്ധിവധക്കേസ് പുനരന്വേിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്.

OTHER SECTIONS