ആര്‍ട്ടിസ്റ്റ് ഭട്ടതിരി നയിക്കുന്ന അംബ്രല്ല കലിഗ്രഫി ശില്‍പ്പശാല 28ന്

By anju.18 04 2019

imran-azhar

തിരുവനന്തപുരം: പ്രശാന്ത് നാരായണന്‍ കളത്തിന്റെ ആഭിമുഖ്യത്തില്‍ ആര്‍ട്ടിസ്റ്റ് ഭട്ടതിരി നേതൃത്വം നല്‍കുന്ന അംബ്രല്ല കലിഗ്രഫി ഏകദിന ശില്‍പ്പശാല 28ന്. പ്രസ് ക്ലബ്ബിനുസമീപം നാഷണല്‍ ക്ലബ്ബില്‍ രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് മൂന്നുവരെയാണ് ശില്‍പ്പശാല. പങ്കെടുക്കുന്നവര്‍ക്ക് ടൂള്‍ കിറ്റും കുടയും സൗജന്യമായി നല്‍കും.


20 പേര്‍ക്കാണ് പ്രവേശനം. കലിഗ്രഫി മേഖലയില്‍ പരിചയമുള്ളവര്‍ക്കു മുന്‍ഗണന നല്‍കും. കളം സംഘടിപ്പിച്ച കലിഗ്രഫി വര്‍ക്ക്ഷോപ്പുകളില്‍ മുമ്പു പങ്കെടുത്തവര്‍ക്ക് ഫീസിളവുണ്ടാകും. ശില്‍പ്പശാലയില്‍ ഉച്ചയ്ക്കുശേഷം കലാസ്വാദകര്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. ആര്‍ട്ടിസ്റ്റ് ഭട്ടതിരിയുടെ നേതൃത്വത്തില്‍ ക്യാമ്പംഗങ്ങള്‍ രൂപകല്‍പ്പനചെയ്ത കുടകള്‍ വാങ്ങാനും കഴിയും. വിവരങ്ങള്‍ക്ക്: 8593033111.

OTHER SECTIONS