പാ​ര്‍​ട്ടി പ​ര​സ്യ​പ്ര​സ്താ​വ​ന വി​ല​ക്കി​യ വി​വാ​ദ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ താ​നി​ല്ലെ​ന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി

By BINDU PP .13 Jun, 2018

imran-azhar

 

 

തിരുവനന്തപുരം: പരസ്യപ്രസ്താവന നടത്തുന്ന സുധീരനെതിരെ ഉമ്മൻ‌ചാണ്ടി. പാര്‍ട്ടി പരസ്യപ്രസ്താവന വിലക്കിയ സ്ഥിതിക്ക് വിവാദങ്ങളില്‍ പ്രതികരിക്കാന്‍ താനില്ലെന്നും ആന്ധ്രയിലെ നേതാക്കളോടും പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് ഉപദേശിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.സുധീരന്‍റെ പരസ്യപ്രതികരണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയകാര്യ സമിതില്‍ പങ്കെടുക്കാതിരുന്നതില്‍ ചില തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ട്. കെപിസിസി യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. താന്‍ പങ്കെടുക്കണമെങ്കില്‍ യോഗം മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

OTHER SECTIONS