സംസ്ഥാന സര്‍ക്കാരിന്റെ മൗനസമ്മതത്തോടു കൂടിയുള്ള അക്രമങ്ങളാണ് കണ്ണൂരില്‍ നടക്കുന്നതെന്ന്; ഉമ്മന്‍ചാണ്ടി

By BINDU PP .13 Feb, 2018

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മൗനസമ്മതത്തോടു കൂടിയുള്ള അക്രമങ്ങളാണ് കണ്ണൂരില്‍ നടക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. തുടര്‍ച്ചയായ സി.പി.എം - ബിജെപി സംഘട്ടനം കോണ്‍ഗ്രസിലേക്കു കൂടി വ്യാപിപ്പിച്ച്‌ കേരളത്തെ കലാപഭൂമിയാക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്‌.ശുഹൈബിന്റെ ക്രൂരമായ കൊലപാതകം. അവിടെ നിലനിന്ന പ്രാദേശിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല. ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ കഴിഞ്ഞ ദിവസം ഉണ്ടായി. കേരളം വീണ്ടും രക്തച്ചൊരിച്ചിലിലേക്കു വഴുതിവീണിരിക്കുകയാണ്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് രണ്ടു വര്‍ഷം തികയുംമുമ്ബേ രാഷ്ട്രീയ കൊലപാതകങ്ങളില്‍ 22 പേരാണ് മരിച്ചത്. പൊലീസിന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുന്നു.

OTHER SECTIONS