പാസ്പോര്‍ട്ട് പരിഷ്കരണം പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി

By praveen prasannan.17 Jan, 2018

imran-azhar


തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്‍റെ പാസ്പോര്‍ട്ട് പരിഷ്കരണം ഉടന്‍ പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം കത്തയച്ചു.

പാസ്പോര്‍ട്ട് പരിഷ്കരണം രണ്ട് തരം പൌരന്മാരെ സൃഷ്ടിക്കുന്നതിന് കളമൊരുക്കും. വലിയ അരക്ഷിതാവസ്ഥയാകും ഇത് ഉണ്ടാക്കുക.

ഓറഞ്ച് നിറമുള്ള പാസ്പോര്‍ട്ടുമായി വിദേശത്തെത്തുന്ന ഇന്ത്യന്‍ പൌരനെ രണ്ടാംകിടക്കാരനായി പരിഗണിക്കും. ഇത് ഈ പാസ്പോര്‍ട്ടുള്ളവര്‍ക്ക് മനക്ളേശമുണ്ടാക്കുന്നതാണ്.

സംസ്ഥാനത്ത് നിന്നുള്ള 25 ലക്ഷം പ്രവാസികളില്‍ പതിനഞ്ച് ശതമാനം പത്താം ക്ളാസില്‍ താഴെ മാത്രം വിദ്യാഭ്യാസം നേടിയവരാണ്. ഇവര്‍ക്ക് ഓറഞ്ച് നിറമുള്ള പാസ്പോര്‍ട്ടേ ലഭിക്കൂ. കേരളത്തിന്‍റെ സന്പദ്ഘടനയുടെ നട്ടെല്ലാണ് ഇവര്‍ നേടുന്ന വിദേശനാണ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

OTHER SECTIONS