മക്കയില്‍ വാഹനാപകടത്തില്‍ മലയാളി ഉംറ തീര്‍ത്ഥാടക മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

By online desk .19 01 2020

imran-azhar

 


മക്ക: മക്കയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉംറ തീര്‍ത്ഥാടക മരിച്ചു. മലപ്പുറം കോട്ടക്കല്‍ ഇന്ത്യനൂര്‍ കോട്ടൂര്‍ സ്വദേശി ജമീല എടത്തടത്തില്‍ (55) ആണ് മരിച്ചത്.

മക്കയിലെ ജബലുന്നൂര്‍ സന്ദര്‍ശിക്കാന്‍ പോയ തീര്‍ത്ഥാടകരുടെ ഇടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറിയാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു . പരേതനായ മുഹമ്മദ് കുട്ടി ആണ് ജമീലയുടെ ഭര്‍ത്താവ്. മക്കള്‍: സുഹൈല്‍, ബുഷ്റ.

 

 

OTHER SECTIONS