യുഎൻ പൊതുസഭയിൽ കശ്മീർ വിഷയം ചർച്ച ചെയ്‌തേക്കും

By Chithra.21 09 2019

imran-azhar

 

ന്യൂയോർക്ക് : യുണൈറ്റഡ് നനേഷൻസിന്റെ പൊതുസഭാ സമ്മേളനത്തിൽ കശ്മീർ വിഷയം ചർച്ച ചെയ്‌തേക്കും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങളെയുംക്കുറിച്ച് യുഎസ്‌ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടിറെസ് ചർച്ച ചെയ്‌തേക്കുമെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ് സ്റ്റെഫാൻ ഡുജാറിച്ച് അറിയിച്ചു.

 

കശ്മീർ പ്രശ്നത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ചർച്ച നടത്തേണ്ടത് അത്യാവശ്യമാണെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെടുകയാണെങ്കിൽ പ്രശ്നത്തിൽ സഹായിക്കാൻ യുഎൻ തയ്യാറാണെന്ന് ഗുട്ടിറെസ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

OTHER SECTIONS