By Lakshmi Priya .22 04 2022
ജനീവ:റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുക്രൈനിലേക്ക്. റഷ്യ, യുക്രൈന് പ്രസിഡന്റുമാരുമായും വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം ചര്‍ച്ച നടത്തും. അന്റോണിയോ ഗുട്ടെറസ് വ്യാഴാഴ്ച കീവ് സന്ദര്‍ശിക്കുമെന്നാണ് വിവരം. യുദ്ധം അവസാനിപ്പിക്കാനാണ് അന്റോണിയോ ഗുട്ടെറസ് ചര്‍ച്ചകള്‍ക്കായി നേരിട്ട് എത്തുന്നത്.
ചൊവ്വാഴ്ച മോസ്കോയിലെത്തുന്ന ഗുട്ടെറസിനെ പുടില്‍ നേരിട്ടെത്തി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തും.അതിനുശേഷം പ്രസിഡന്റിനൊപ്പം ഉച്ചഭക്ഷണവും കഴിക്കും.
യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി വ്യാഴാഴ്ച യുക്രൈനിലെത്തുന്ന യുഎന്‍ സെക്രട്ടറി ജനറലിനെ സ്വീകരിക്കും. വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.