യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നൊബേല്‍ പുരസ്‌കാര ജേതാവുമായ കോഫി അന്നാന്‍ അന്തരിച്ചു

By BINDU PP.18 Aug, 2018

imran-azhar

 

 

 


ബേണ്‍:ഐക്യ രാഷ്ട്ര സംഘനയുടെ മുൻ സെക്രട്ടറി ജനറലും നൊബേൽ പുരസ്‌കാര ജേതാവുമായ കോഫി അന്നാൻ (80) അന്തരിച്ചു. യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി 1997 മുതൽ 2006 വരെ അദ്ദേഹം പ്രവർത്തിച്ചു. ഘാനയിലെ കുമാസിയിൽ 1938 ഏപ്രിൽ എട്ടിനാണ് കോഫി അന്നാൻ ജനിച്ചത്.1938ല്‍ ഏപ്രില്‍ 8നു ഘാനയിലെ കുമാസിയില്‍ ജനിച്ച കോഫി അന്നാന്‍ 1962ല്‍ ലോകാരോഗ്യ സംഘടനയുടെ ജനീവ ഓഫിസില്‍ പ്രവര്‍ത്തിച്ചാണ് യുഎന്നിന്റെ ഭാഗമായത്. ആഫ്രിക്കയില്‍ എയ്ഡ്‌സിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണു കോഫി അന്നാന്‍. പിന്നീട് യുഎന്‍ പ്രത്യേക പ്രതിനിധിയായി സിറിയയിലെത്തിയ അദ്ദേഹം സിറിയന്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ തീവ്രശ്രമം നടത്തി.

OTHER SECTIONS