പ്രീമിയം, ലക്ഷ്വറി വാഹനങ്ങളുടെ വില വര്‍ദ്ധിക്കും

By Rajesh Kumar.01 02 2021

imran-azhar

 

കേന്ദ്ര ബജറ്റില്‍ ഒരു ഡസനില്‍ അധികം വാഹന ഭാഗങ്ങളുടെ ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിച്ചു. സേഫ്റ്റി ഗ്ലാസ്, എന്‍ജിന്‍, ഗിയര്‍ ഭാഗങ്ങള്‍, ഇലക്ട്രിക്കല്‍, വയറിംഗ് ഭാഗങ്ങളുടെ ഉള്‍പ്പെടെ ഇറക്കുമതിച്ചുങ്കം 5 മുതല്‍ ഏഴു ശതമാനം വരെയാണ് കൂട്ടിയത്.

 

ഇതോടെ പ്രീമിയം, ലക്ഷ്വറി വാഹനങ്ങളുടെ വിലയില്‍ 1 മുതല്‍ 2.5 ശതമാനം വരെ വില വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. വാഹനവും വാഹന ഭാഗവും അനുസരിച്ച് 35,000 മുതല്‍ 1.5 ലക്ഷം വരെ വില കൂടിയേക്കാം.

 

തുടര്‍ച്ചയായി ഇത് നാലാമത്തെ വര്‍ഷമാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന വാഹന ഭാഗങ്ങളുടെ ചുങ്കം വര്‍ദ്ധിപ്പിക്കുന്നത്. വാഹന ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്ന പ്രീമിയം, ലക്ഷ്വറി വാഹന നിര്‍മാതാക്കളെ ചുങ്ക വര്‍ദ്ധന ബാധിക്കും.

 

 

 

 

 

OTHER SECTIONS