By Rajesh Kumar.01 02 2021
ന്യൂഡല്‍ഹി: പ്രവാസി സംരംഭകരെ ആകര്‍ഷിക്കുന്നതിനായി ഒരംഗ കമ്പനി പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്. ഇതിനായി ചെറുകിട കമ്പനികളുടെ നിര്‍വചനം പരിഷ്കരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിലൂടെ സ്റ്റാര്‍ട്ടപ്പുകളെയും നവീന സംരംഭങ്ങളെയും ആകര്ഷിക്കാനാവും എന്നാണ് പ്രതീക്ഷ.
2013 ലെ കമ്പനി നിയമത്തിലെ ചെറുകിട സംരംഭങ്ങളുടെ നിര്‍വചനമാണ് ഒരംഗ കമ്പനി എന്ന ആശയത്തിനായി മാറ്റുക. നിലവിലെ കമ്പനി നിയമത്തില്‍ ചെറുകിട കമ്പനികളുടെ മുതല്‍ മുടക്ക് 50 ലക്ഷത്തില്‍ അധികമാകാന്‍ പാടില്ല. ഇതില്‍ നിന്ന് മുതല്‍ മുടക്കിന്റെ പരിധി 2 കോടിയായി ഉയര്‍ത്തും.
ആനുപാതികമായി കമ്പനികളുടെ ആദായ പരിധി രണ്ടു കോടിയില്‍ നിന്ന് 20 കോടിയായി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിയമം പരിഷ്കരിക്കുന്നത് രണ്ടു ലക്ഷത്തിലധികം കമ്പനികള്‍ക്ക് ഗുണകരമാകുമെന്നും ധനമന്ത്രി അവകാശപ്പെട്ടു.
മൂലധനത്തിലും ആദായ പരിധിയിലും നിയന്ത്രണങ്ങളില്ലാതെ വളരാന്‍ ഒരംഗ കമ്പനികളെ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ദേശീയ കമ്പനി നിയമ ട്രൈബൂണലിനെ ശക്തിപ്പെടുത്തുമെന്നും ഇ- കോടതികള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.