കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രാധാന് കോവിഡ് സ്ഥിരീകരിച്ചു

By online desk .04 08 2020

imran-azhar

 

ന്യൂഡല്‍ഹി: കേന്ദ്ര പെട്രോളിയം - പ്രകൃതിവാതകം - സ്റ്റീൽ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രാധാന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ സ്റ്റാഫിൽ ഒരാൾക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു ഇതിനുപിന്നാലെ ഇദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേന്ദ്ര മന്ത്രിയാണ് ഇദ്ദേഹം. ആഭ്യന്തര മന്ത്രി അമിത്ഷാക്ക് ദിവസങ്ങൾക്കുമുൻപ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

OTHER SECTIONS