കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു

By Sooraj Surendran.17 09 2020

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു. പാർലമെന്റിൽ കേന്ദ്രം അവതരിപ്പിച്ച മൂന്ന് കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് ബാദല്‍ രാജി പ്രഖ്യാപിച്ചത്. ബില്ലിൽ പ്രതിഷേധിച്ചു പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ സമരങ്ങൾ നടത്തുന്നതിനിടയിലാണ് കേന്ദ്ര മന്ത്രിയുടെ രാജി. ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള മന്ത്രിയാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍. ശിരോമണി അകാലിദൾ പ്രസിഡന്റും ഹർസിമ്രത് കൗർ ബാദലിന്റെ ഭർത്താവുമായ സുഖ്ബീർ സിങ് ബാദൽ ആണ് രാജിക്കാര്യം ആദ്യം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഹര്‍സിമ്രത് കൗറിന്റെ പ്രഖ്യാപനം. എല്ലാ കാലത്തും കർഷക വിരുദ്ധ രാഷ്ട്രീയത്തെ എതിർക്കുമെന്നും സുഖ്ബീർ സിങ് ബാദൽ പറഞ്ഞു.

 

 

OTHER SECTIONS