കേന്ദ്ര ഐ ടി മന്ത്രി രവിശങ്കർ പ്രസാദ് സ്വയം നിരീക്ഷണത്തിൽ പോയി

By online desk .03 08 2020

imran-azhar


ന്യൂഡല്‍ഹി:കേന്ദ്ര ഐ ടി മന്ത്രി രവിശങ്കർ പ്രസാദ് സ്വയം നിരീക്ഷണത്തിൽ പോയി. ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കമുണ്ടായതിനാലാണ് അദ്ദേഹം സ്വയം ക്വാറന്‍റൈനിലേക്ക് പോയത്. ശനിയാഴ്ചയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നിലവിൽ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിലും മുൻകരുതൽ എന്ന നിലക്കാണ് മന്ത്രിയുടെ നടപടി എന്ന് അധികൃതർ അറിയിച്ചു. അതേസമയം വൈറസ് ബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന അമിത് ഷായുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി

OTHER SECTIONS