By mathew.25 06 2019
ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ ഒരേ തരത്തിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ വിതരണം ചെയ്യാനെീരുങ്ങുന്നു.
ചിപ്പ് ഇല്ലാത്ത ലാമിനേറ്റഡ് കാര്‍ഡുകളോ സ്മാര്‍ട് കാര്‍ഡ് രൂപത്തിലുള്ളതോ ആയ ലൈസന്‍സാകും ഇനി നല്‍കുക. കാര്‍ഡുകളുടെ രൂപവും ഉപയോഗിക്കുന്ന അക്ഷരങ്ങളും ഒരു പോലെയായിരിക്കും.
രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗതാഗത മന്ത്രാലയത്തിന്റെ 'സാരഥി' എന്ന ആപ്പില്‍ ലഭ്യമാകും. 15 കോടി ലൈസന്‍സുകളുടെ വിവരം ഇപ്പോള്‍ ഇതില്‍ ലഭ്യമാണ്.
ഓരോ ലൈസന്‍സിലും നിയമ നടപടികള്‍ ഉണ്ടോയെന്നും ഇതിലൂടെ വ്യക്തമാകുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ അറിയിച്ചു.