'വേട്ടപ്പട്ടികളെ നിങ്ങൾ കുരക്കൂ... ഉറക്കെ ഉറക്കെ കുരക്കൂ...ഞങ്ങൾ പതറില്ല....' : യൂണിവേഴ്സിറ്റി കോളേജിൽ സദാചാര മർദ്ദനത്തിനിരയായ ജിജീഷ്

By Bindu PP.09 Feb, 2018

imran-azhar

 

 

 

'സദാചാരം' എന്ന വാക്ക് ഏറ്റവും കൂടുതൽ കേട്ട വര്ഷം 2017. സദാചാര ഗുണ്ടായിസത്തിന് ഇരയായി മരിച്ചവരുടെ എണ്ണം വളരെ കൂടുതലാണ് കഴിഞ്ഞ വർഷത്തിൽ . എന്ത് കൊണ്ട് കേരളം പോലുള്ള സംസ്ഥാനത്ത് സദാചാര ബോധം കൂടുന്നു ? സദാചാരത്തിനിരയായ എത്ര പേർ പരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ട് ? എത്ര പേർ പരാതി ഇല്ലാതെ പിന്നോട്ട് പോയിട്ടുണ്ട്? 2017 ഫെബ്രുവരി 9 തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ പെൺസുഹൃത്തുക്കളുടെ കൂടെ നാടകം കാണാൻ എത്തിയ തൃശ്ശൂര്ക്കാരാൻ യുവാവിനെ കോളേജിലെ എസ്എഫ് ഐ പ്രവർത്തകർ മര്‍ദ്ദിച്ചു . കേരളത്തിലെ ശക്തമായ വിദ്യാർത്ഥി സംഘടനക്കെതിരെ അന്ന് സദാചാരത്തിനിരയായ അസ്മിത (ജാനകി ) , സൂര്യ ഗായത്രി , തൃശ്ശൂർക്കാരാൻ ജിജീഷ് എന്നിവർ ശക്തമായി പ്രതികരിച്ചിരുന്നു . സാമൂഹ്യമാധ്യമങ്ങളിൽ ഹാഷ്ടാഗ് ഉയർന്നിരുന്നു . കേരളത്തിലെ പല ജില്ലകളിലും ഇതിനെതിരെ പ്രതിരോധങ്ങൾ അലയടിച്ചിരുന്നു . ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത്കൊണ്ട് എന്ത് സംഭവിക്കുമെന്ന് ചോദ്യം ഉയർത്തുന്ന വിദ്യാർത്ഥി സംഘടനയാണ് എസ് എഫ് ഐ. എന്തുകൊണ്ട് ഇങ്ങനെയുള്ള ഒരു സംഘടന ഈ മൂന്ന് ചെറുപ്പകാർക്കെതിരെ ഇത്തരത്തിൽ പ്രതികരിച്ചു ?

 

അന്ന് സംഭവിച്ചത് ...

 

 

 

 

2017 ഫെബ്രുവരി 9 പെണ്‍കുട്ടികളോട് ഒപ്പമിരുന്നാണ് ജിജീഷ് യൂണിവേഴ്സിറ്റി കോളേജിൽ നാടകം കാണാനെത്തിയത് . ഇതിനിടയിലാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒരുമിച്ചിരിക്കുന്നതിന്റെ പേരിൽ പേരിൽ പെണ്‍കുട്ടികളെയും യുവാവിനെയും ചോദ്യം ചെയ്യാന്‍ വന്നത്. പിന്നീട് പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും അവരെ മര്‍ദ്ദിച്ച് പുറത്താക്കുകയുമാണ് ഉണ്ടായത്. പിന്നിട് എസ്എഫ്‌ഐക്കാര്‍ ജിജീഷിനെ കോളേജിന്റെ അകത്ത് വച്ച് കൂട്ടമായി ആക്രമിക്കുകയായിരുന്നു . പെണ്കുട്ടികളുടെ കൂടെ നടക്കരുതെന്ന് ഭീക്ഷണി. പോലീസിനെയോ മാധ്യമങ്ങളെയോ അറിയിക്കുകയാണെകിൽ ജിജീഷിനെ പെണ്ണ് കേസിലോ കഞ്ചാവ് കേസിലോ പോലീസിൽ കൂടുക്കുമെന്ന് എസ് എഫ് ഐ ക്കാർ ഭീഷണിക്ക് ഉയർത്തിയിരുന്നു . ഇത്ര ശക്തമായ വിദ്യർത്ഥി സംഘടനയ്ക്കതിരെ ഈ മൂന്ന് ചെറുപ്പക്കാർ ശക്തമായി പ്രതികരിച്ചിരുന്നു .

  

 

എന്നാൽ, ഇപ്പോൾ ഒരു വര്ഷം പിന്നിടുമ്പോൾ ഇവർ എവിടെയാണ് ? കേരളത്തിൽ പിന്നിടും സദാചാര പ്രശ്നങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നു. യൂണിവേഴ്സിറ്റി കോളേജിൽ മർദ്ദനമേറ്റ ജിജീഷ് ഇപ്പോൾ തിരക്കഥ പരിപാടികളുമായി മുന്നോട്ട് പോവുന്നു , അസ്മിത പ്രമുഖ ഓൺലൈൻ പോർട്ടൽ ജോലി ചെയ്യുന്നു സൂര്യ ഗായത്രി യൂണിവേഴ്സിറ്റി കോളേജിൽ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. ഒരു വര്ഷം കഴിയുമ്പോൾ എന്ത് മാറ്റാമെന്ന വിലയിരുത്തലിലാണ് ജിജീഷ് . 'ഇല്ല, ഒന്നും സംഭവിച്ചില്ല.ഒരു മാറ്റവും ഉണ്ടായില്ല.ഞങ്ങൾക്ക് നീതിയും കിട്ടിയില്ലെന്ന് മർദ്ദനത്തിനിരയായ ജിജീഷ് പറയുന്നു. സൈബർ അക്രമങ്ങൾക്കും ജിജീഷ് ഇപ്പോഴും ഇരയായിക്കൊണ്ടിരിക്കുകയാണ് . 'ഞങ്ങൾ വേദനിച്ചവരാണ്, നിങ്ങളുടെ അക്രമത്തിന് ഇരയായവരാണ്,നീതി കിട്ടും വരെ തളരാതെ പോരാടുക തന്നെ ചെയ്യും...' ഒരു വര്ഷം പിന്നിട്ടിട്ടും നീതി ലഭിക്കാത്ത ജിജീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ചു.

 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ....


ഇന്ന് ഫെബ്രുവരി 9 .

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ SFI വേട്ടപ്പട്ടികളുടെ സദാചാര മർദ്ധനത്തിന് ഞങ്ങൾ ഇരയായിട്ട് ഒരു വർഷം.
2017 ഫെബ്രുവരി 9ൽ നിന്ന് 2018 ഫെബ്രുവരി 9ൽ എത്തി നിൽക്കുമ്പോൾ എന്ത് സംഭവിച്ചു? എന്ത് മാറ്റമാണ് ഉണ്ടായത്? ഞങ്ങൾക്ക് നീതി കിട്ടിയോ?
ഇല്ല, ഒന്നും സംഭവിച്ചില്ല.ഒരു മാറ്റവും ഉണ്ടായില്ല.ഞങ്ങൾക്ക് നീതിയും കിട്ടിയില്ല.

ആ SFI വേട്ടപ്പട്ടികൾ ഇപ്പോഴും ഞങ്ങൾക്ക് പുറകെ തന്നെയുണ്ട്.
ശരീരമാസകലം സദാചാര കുരുക്കൾ പൊട്ടിയൊലിച്ച് വിറളി പൂണ്ട് അവിടെയും ഇവിടെയുമായി ഇപ്പോഴും അലഞ്ഞ് തിരിഞ്ഞ് കൊണ്ടിരിക്കുകയാണവർ.
ഞങ്ങൾ ഒന്ന് ഉറക്കെ സംസാരിച്ചാൽ അവർക്കെതിരെ പ്രതികരിച്ചാൽ സ്ലട്ട് ഷെയ് മിങ്ങും തെറിവിളികളും അന്ന് കിട്ടിയത് പോരെങ്കിൽ ഇനിയും കിട്ടുമെന്ന കണക്കെയുള്ള ഭീഷണികളുമായി കമന്റ്ബോക്സ്കളിലും ഇൻബോക്സുകളിലുമായി SFI സഖാക്കകൻമാരും അവരുടെ പ്രതിരൂപങ്ങളും ഇപ്പോഴും വരാറുണ്ട്.

ഞങ്ങളെ തല്ലിച്ചതച്ചവർ ഇപ്പോഴും പുറത്ത് തന്നെയുണ്ട്.അവർക്ക് ആരെയും പേടിക്കേകേണ്ടതില്ല.അവർക്ക് വേണ്ട ശക്തിയും പൂർണ്ണ പിന്തുണയും നൽകി ഭരണകൂടം ഒപ്പം തന്നെയുള്ളപ്പോൾ,നിയമവും നീതിന്യായ വ്യവസ്ഥയും അവരെ ഒന്നും ചെയ്യില്ലെന്ന ഉറപ്പും ആ സ്വാതന്ത്യവും അവർക്കുള്ളപ്പോൾ അവർ ആരെ,എന്തിന് പേടിക്കണം?
തെറി വിളികളും സ്ലട്ട് ഷെയിമിങ്ങുമായി അവർ ഇപ്പോഴും ഞങ്ങളെ മാനസീകമായി തളർത്താൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.
ഭീഷണികൾ മുഴക്കി പേടിപ്പിച്ച് ഒരു മൂലയിൽ ഒതുക്കിയിരുത്താൻ നോക്കുകയാണ്.

പക്ഷേ SFI സഖാക്കളെ... വേട്ടപ്പട്ടികളെ...
ഞങ്ങൾ പറയട്ടെ,
നിങ്ങൾ തല്ലിച്ചതച്ച ഞങ്ങളുടെ ശരീരഭാഗങ്ങളിലെ വേദനകൾ മാഞ്ഞു. നിങ്ങൾ തന്ന മാനസീക പീഡനങ്ങളിൽ നിന്ന് ഞങ്ങൾ കരകയറി.
ഞങ്ങൾക്ക് നിങ്ങളെ പേടിയില്ല.
നിങ്ങളുടെ സൈബറിടങ്ങളിലെ അക്രമം ഞങ്ങളെ ബാധിക്കുന്നില്ല.
ഞങ്ങൾ പൊരുതിക്കൊണ്ടിരിക്കുകയാണ്, തളരാതെ പൊരുതി ജയിക്കുകയും ചെയ്യും.
ഞങ്ങൾ വേദനിച്ചവരാണ്, നിങ്ങളുടെ അക്രമത്തിന് ഇരയായവരാണ്,
നീതി കിട്ടും വരെ തളരാതെ പോരാടുക തന്നെ ചെയ്യും.

വേട്ടപ്പട്ടികളെ നിങ്ങൾ കുരക്കൂ... ഉറക്കെ ഉറക്കെ കുരക്കൂ...
ഞങ്ങൾ പതറില്ല....

 

OTHER SECTIONS