ഡോ.സി.സി ബാബു യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പല്‍

By mathew.17 07 2019

imran-azhar


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരനു സ്ഥലംമാറ്റം. കോളേജിലെ എസ്എഫ്‌ഐ സംഘര്‍ഷത്തിന്റെയും യൂണിയന്‍ ഓഫിസില്‍ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയതിന്റെയും പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്. ഡോ. സി.സി ബാബുവാണു യൂണിവേഴ്‌സിറ്റി കോളേജിലെ പുതിയ പ്രിന്‍സിപ്പല്‍. നിലവില്‍ തൃശൂര്‍ കുട്ടനല്ലൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പലാണ് ഇദ്ദേഹം. ഡോ.കെ.ജയകുമാര്‍ എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലാകും. ഇതുള്‍പ്പെടെ സംസ്ഥാനത്തെ ആറ് സര്‍ക്കാര്‍ കോളജുകളില്‍ പുതിയ പ്രിന്‍സിപ്പല്‍മാരെ നിയമിച്ചു.

യൂണിവേഴ്‌സിറ്റി കോളേജിലെ നിരന്തര ആക്രമണങ്ങളിലും ഉത്തരക്കടലാസ് കെട്ട് കണ്ടെത്തിയതിലും അധ്യാപകര്‍ക്ക് പങ്കുണ്ടെന്നാണ് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രാഥമിക അന്വഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനിടെ, എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ 25 അംഗ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു.

 

OTHER SECTIONS