യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം: സർക്കാർ റിപ്പോർട്ട് തേടി

By Sooraj Surendran .12 07 2019

imran-azhar

 

 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് സർക്കാർ റിപ്പോർട്ട് തേടി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോർട്ട് തേടിയത്. സംഘർഷത്തെ തുടർന്ന് കോളേജ് പ്രിൻസിപ്പലിന്റെ അലസമായ പ്രതികരണത്തെ തുടർന്നാണ് നടപടി. സംഘർഷത്തിന്റെ കാരണം അറിയില്ലെന്നും, പരിശോധിച്ചുവരികയാണെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. എസ്എഫ്ഐ ആക്രമണത്തിൽ കുത്തേറ്റ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.

OTHER SECTIONS