ഉന്നാവ് കേസ്; വിധി ഇന്ന്

By Chithra.16 12 2019

imran-azhar

 

ന്യൂ ഡൽഹി : ബിജെപി എംഎൽഎ ആയിരുന്ന കുൽദീപ് സെൻഗാർ പ്രതിയായ ഉന്നാവ് കേസിലെ വിധി കോടതി ഇന്ന് പറയും. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബർ രണ്ടിനാണ് അവസാനിച്ചത്.

 

ഡൽഹിയിലെ തീസ് ഹസാരി കോടതിയാണ് വിധി പറയുന്നത്. സുപ്രീം കോടതിയുടെ നിർദേശത്തെത്തുടർന്നാണ് ലക്‌നൗ കോടതിയിൽ നിന്ന് തീസ് ഹസാരിയിലേക്ക് മാറ്റിയത്. പെൺകുട്ടി സഞ്ചരിച്ച കാർ ഇടിച്ചുതെറിപ്പിച്ച കേസിലും കുൽദീപ് സെൻഗാർ പ്രതിയായിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ മരിക്കുകയും പെൺകുട്ടിക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

കുൽദീപ് സെൻകാറടക്കം കേസിൽ പിൻപത് പ്രതികളാണുള്ളത്. ബലാത്സംഗം, ഗൂഢാലോചന, തട്ടികൊണ്ട് പോകൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ 2017ലാണ് എംഎൽഎയും സംഘം പീഡിപ്പിച്ചത്.

OTHER SECTIONS