ബി ജെ പി ക്ക് കനത്തതിരിച്ചടി; സമാജ് വാദിക്ക പാര്‍ട്ടി ലീഡ്

By Amritha AU.14 Mar, 2018

imran-azharഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ രണ്ട് റൗണ്ടുകളിലും മുന്നിലായിരുന്ന ബിജെപിയെ മറികടന്ന് എസ്പി സ്ഥാനാര്‍ഥിയാണ് മുന്നിലെത്തിയിരിക്കുന്നത്. ഗൊരഖ്പുരില്‍ 19 റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 28,737 വോട്ടിന്റെ ലീഡ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്കുണ്ട്. ഫുല്‍പുരില്‍ 20 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 29,474 വോട്ടിന്റെ ലീഡിന് മുന്നിട്ടുനില്‍ക്കുന്നു.


2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യോഗി മൂന്നു ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എം.പി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഫൂല്‍പുറിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിലും ബിജെപി തിരിച്ചടി നേരിടുകയാണ്.

തുടക്കത്തില്‍ ലീഡ് നേടിയെങ്കിലും രണ്ടാം റൗണ്ടോടെ ചിത്രം മാറുകയായിരുന്നു. ഫൂല്‍പ്പൂരിലും കഴിഞ്ഞ തവണ കേശവ് പ്രസാദ് മൗര്യ മൂന്നു ലക്ഷത്തിലധികം വോട്ടിന് ജയിച്ച സ്ഥാനത്താണിത്. ഈ രണ്ട് മണ്ഡലങ്ങളിലും നാമമാത്രമായ വോട്ട് മാത്രമാണ് കോണ്‍ഗ്രസ് നേടിരിക്കുന്നത്.

 

OTHER SECTIONS