പാകിസ്ഥാനെതിരെ അമേരിക്ക: എ​ഫ്-16 വിമാനങ്ങൾ ദുരുപയോഗപ്പെടുത്തിയെന്നാരോപണം

By Sooraj Surendran .02 03 2019

imran-azhar

 

 

വാഷിങ്ടൺ: പാകിസ്ഥാനെതിരെ അമേരിക്ക രംഗത്ത്. അമേരിക്ക നിബന്ധനകളോടെ പാകിസ്ഥാന് നൽകിയ എഫ്-16 യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ ദുരുപയോഗപ്പെടുത്തിയതിനെതിരെയാണ് അമേരിക്ക പാകിസ്ഥാനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചുകൊണ്ടാണ് പകിസ്ഥാൻ വ്യോമാക്രമണം നടത്താൻ ശ്രമിച്ചത്. എന്നാൽ അമേരിക്കയുടെ നിബന്ധനയിൽ ഭീകരർക്കെതിരെ മാത്രമേ എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിക്കാൻ പാടുള്ളുവെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. ഈ വ്യവസ്ഥയാണ് പാകിസ്ഥാൻ ലംഘിച്ചിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനാ ബാലക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിനെതിരെയാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്താൻ ശ്രമിച്ചത്. അതേസമയം ആയുധവിൽപ്പന കരാറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ സാധിക്കില്ലെന്നും യുഎസ് പ്രതിരോധവകുപ്പ് വക്താവ് പറഞ്ഞു. ഇന്ത്യക്കെതിരെ പാകിസ്ഥാൻ എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചതിന്റെ തെളിവുകളും ഇന്ത്യ പുറത്ത് വിട്ടിരുന്നു.

OTHER SECTIONS