ട്രംപി​ന്​ കീഴിൽ ​ജോലി ചെയ്യാനില്ല; പനാമയിലെ യുഎസ് അംബാസഡര്‍ രാജിവെച്ചു

By Anju N P.13 Jan, 2018

imran-azhar

 


വാഷിങ്ടണ്‍: പാനമയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ഫീലി രാജിവച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ ബുധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പറഞ്ഞാണ് ഫീലിയുടെ രാജി. അതേസമയം, യുഎസിന്റെ കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട നടത്തിയ പ്രതികരണത്തില്‍ വിശദീകരണവുമായി പ്രസിഡന്റ് എത്തി.

 

വിദേശകാര്യ വകുപ്പിലെ ജൂനിയര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍, പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും വിശ്വസ്തതയോടെ സേവിക്കുമെന്ന് ഞാന്‍ പ്രതിജ്ഞയില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍, പ്രസിഡന്റിന്റെ പല നയങ്ങളോടും എനിക്ക് യോജിക്കാന്‍ സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ രാജിയല്ലാതെ മറ്റു വഴിയില്ലെന്നുമാണ് ജോണ്‍ ഫീലി തന്റെ രാജിക്കത്തില്‍ പറയുന്നത്.

 

ചില 'വൃത്തികെട്ട' രാജ്യങ്ങളില്‍നിന്നുള്ളവരെ യുഎസ് എന്തിനു സ്വീകരിക്കണമെന്നു ചോദിച്ച് കോണ്‍ഗ്രസിലെയും സെനറ്റിലേയും അംഗങ്ങളുടെ യോഗത്തില്‍ ട്രംപ് പൊട്ടിത്തെറിച്ചതായാണ് അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ താന്‍ ആത്തരത്തില്‍ ഒരു പദപ്രയോഗം നടത്തിയിട്ടില്ലെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു. അംബാസഡറുടെ രാജി വിദേശകാര്യ വകുപ്പും വൈറ്റ് ഹൗസും സ്ഥിരീകരിച്ചിട്ടുണ്ട്.

 

OTHER SECTIONS