By Rajesh Kumar.28 02 2021
വാഷിങ്ടണ്‍: ജോണ്സണ് & ജോണ്‍സണിന്റെ കോവിഡ് വാക്സിന് ഉപയോഗിക്കാന്‍ യുഎസില്‍ അനുമതി. അടിയന്തര ഉപയോഗത്തിന് ഒറ്റ ഡോസ് വാക്സിനുള്ള അനുമതിയാണ് എഫ്ഡിഎ നല്‍കിയത്.
കോവിഡ് ഗുരുതരമായവരില്‍ 85.8 ശതമാനമാണ് ജോണ്സണ് & ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്സിന്റെ ഫലപ്രാപ്തി. ആഫ്രിക്കയില്‍ നടത്തിയ പഠനത്തില്‍ 81.7 ശതമാനവും ബ്രസീലില്‍ നടന്ന പഠനത്തില്‍ 87.6 ശതമാനവും ഫലപ്രാപ്തി ലഭിച്ചതായാണ് അധികൃതര്‍ വ്യക്തമാക്കിയത്.
അമേരിക്കയില്‍ അനുമതി നല്കുന്ന മൂന്നാമത്തെ കോവിഡ് വാക്സിനാണിത്.
കോവിഡില്‍ ഇതുവരെ 5.10 ലക്ഷം പേരുടെ ജീവനാണ് അമേരിക്കയില്‍ പൊലിഞ്ഞത്. അതിനാലാണ്, മൂന്നാമത്തെ വാക്സിനും അമേരിക്ക അനുമതി നല്‍കിയത്.
തിങ്കളാഴ്ച മുതല്‍ രാജ്യത്ത് വാക്സിന് ഡോസുകള്‍ എത്തിക്കും.
യൂറോപ്പില്‍ വാക്സിന്റെ അടിയന്തിര ഉപയോഗത്തിനായി ജോണ്സണ് ആന്റ് ജോണ്സണ് ലോകാരോഗ്യ സംഘടനയുടെ അനുമതി തേടിയിട്ടുണ്ട്.