ഇസ്രായേലിന്‍റെ തലസ്ഥാനമായി ജെറുസലേമിനെ യു എസ് അംഗീകരിച്ചു

By praveen prasannan.07 Dec, 2017

imran-azhar

വാഷിംഗ്ടണ്‍ : ദശാബ്ദങ്ങള്‍ അമേരിക്ക പിന്‍തുടര്‍ന്ന വിദേശനയത്തില്‍ മാറ്റം വരുത്തി പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രന്പ്. ഇസ്രായേലിന്‍റെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിച്ച് കൊണ്ടുള്ള പ്രഖ്യാപനം നടത്തിക്കൊണ്ടാണിത്.

ഈ പ്രഖ്യാപനം നടത്തുന്നതിനെതിരെ ട്രന്പിന് യൂറൊപ്പിലേയും അറബ് രാജ്യങ്ങളിലേയും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.അമേരിക്ക വിരുദ്ധ പ്രതിഷേധവും അക്രമവും ഉണ്ടാകുമെന്ന് ക്ണ്ടാണിത്.

സമാധാന ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ഈ പ്രഖ്യാപനം ഉതകുമെന്നാണ് ട്രന്പ് പറയുന്നത്. ഇസ്രായേലികള്‍ക്കും പാലസ്തീനികള്‍ക്കും രണ്ട് രാജ്യങ്ങളെന്ന ആശയവും വ്യക്തിപരമായെങ്കിലും ആദ്യമായി ട്രന്പ് അംഗീകരിച്ചു.

അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ പ്രഖ്യാപനം. പ്രഖ്യാപനം വഴി ജെറുസലേം ഇസ്രായേല്‍ സര്‍ക്കാരിന്‍റെ ആസ്ഥാനമായി അംഗീകരിക്കുകയാണ്. ജെറുസലേമിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇസ്രാലേയ്ല്‍ ~പലസ്തീന്‍ ഭിന്നതയ്ക്ക് പ്രധാന കാരണങ്ങളില്‍ ഒന്ന്.

അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജെറുസലേമിലേക്ക് മറ്റാനുളള നടപടികള്‍ തുടങ്ങാനും ട്രന്പ് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കും.

ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ളീങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ഇടമാണ് ജെറുസലേം.

OTHER SECTIONS