ലണ്ടനിലെ യു.എസ്.എംബസി ട്രംപ് ഉദ്ഘാടനം ചെയ്യില്ല

By Amritha AU.12 Jan, 2018

imran-azhar

 


ലണ്ടന്‍ : ലണ്ടനിലെ പുതിയ യു എസ് എംബസി ഉദ്ഘാടനം ചെയ്യാന്‍ ട്രംപ് എത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍. യു.കെ.സന്ദര്‍ശനത്തിനായി കഴിഞ്ഞ വര്‍ഷം എലിസബത്ത് രാജ്ഞി ട്രംപിനെ ക്ഷണിച്ചിരുന്നു എന്നാല്‍ പ്രതിഷേധം ഭയന്ന് ഫെബ്രുവരിയില്‍ നടത്താനിരുന്ന സന്ദര്‍ശനം ഒഴുവാക്കുകയായിരുന്നു.


പുതിയ യു.എസ്.എംബസി ട്രംപ് ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ വ്യാപക പ്രതിഷേധത്തെ ഭയന്ന് സന്ദര്‍ശനം ഒഴുവാക്കുകയായിരുന്നു. ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിരുന്നു. എംബസിയുടെ ഉദ്ഘാടനം യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.


എന്നാല്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് വൈറ്റ് ഹൗസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.

OTHER SECTIONS