യു എസ് വിനോദ സഞ്ചാരിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

By Sooraj S .10 Aug, 2018

imran-azhar

 

 

ഡെറാഡൂൺ: യു എസ് പൗരനായ വ്യക്തിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് വ്യക്തമാക്കി. പെൻസിൽവാനിയ സ്വദേശിയായ സ്റ്റീഫൻ ഡാനിയേലിനെയാണ് ഭീംതാലിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ വിവരം യു എസിലെ ഇന്ത്യൻ എംബസിയിൽ അറിയിച്ചതായി പോലീസ് വ്യക്തമാക്കി. ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കുള്ളുവെന്നും പോലീസ് വ്യക്തമാക്കി. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതിനാൽ എന്നാണ് മരണം നടന്നത് എന്ന കാര്യത്തിൽ കൃത്യത ഇല്ലെന്നും പോലീസ് പറഞ്ഞു.