ട്രംപും കുടുംബവും ഇന്ത്യയിലേക്ക് പുറപ്പെട്ടു; മോദി തന്റെ സുഹൃത്തെന്ന് ട്രംപ്

By Sooraj Surendran.23 02 2020

imran-azhar

 

 

വാഷിങ്ടണ്‍: ഇന്ത്യ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, കുടുംബവും ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഭാര്യ മെലാനിയയെ കൂടാതെ മകള്‍ ഇവാന്‍ക ട്രംപും ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നറുമാണ് ട്രംപിനൊപ്പം ഇന്ത്യയിലേക്ക് എത്തുക. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍നിന്നാണ് ഇരുവരും പുറപ്പെട്ടത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്ന് യാത്ര പുറപ്പെടുന്നതിന് മുൻപായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിന് രാജകീയ വരവേൽപ്പാണ് ഗുജറാത്ത്-കേന്ദ്രസര്‍ക്കാരുകള്‍ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 24,25 തിയതികളിലാണ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം. തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹം അഹമ്മദാബാദിൽ വിമാനമിറങ്ങും. അഹമ്മദാബാദിലെ നമസ്‌തേ ട്രംപ് പരിപാടി, ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനം, ഡല്‍ഹിയില്‍ നയതന്ത്രചര്‍ച്ച തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

 

OTHER SECTIONS