By Sooraj Surendran.12 01 2021
വാഷിംഗ്ടൺ: നിയുകത അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് വാഷിങ്ടൻ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്.
ഈ മാസം 24 വരെയാണ് അടിയന്തരവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 20 നാണ് ജോ ബൈഡന്റെ സ്ഥാനാരോഹണം.
ഈ മാസം ആറിന് ട്രംപ് അനുയായികൾ യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരം കയ്യേറി അട്ടിമറി നീക്കം നടത്തിയിരുന്നു. പ്രകടനമായെത്തിയ നൂറുകണക്കിനു ട്രംപ് അനുകൂലികൾ പാർലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ അക്രമസംഭവങ്ങൾ ഉണ്ടാകുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
തുടർന്നാണ് ട്രംപിന്റെ നടപടി. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.