ജോ ബൈഡന്റെ ആദ്യ പ്രസംഗം തയ്യാറാക്കിയത് ഇന്ത്യൻ വംശജൻ

By Meghina.21 01 2021

imran-azhar

യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ജോ ബൈഡന്റെ, ലോകം ഉറ്റുനോക്കിയ ആദ്യ പ്രസംഗത്തിന്റെ പിന്നണിയിൽ ഇന്ത്യക്കാരൻ .

 

ബൈഡന്റെ നയങ്ങൾ പ്രതിപാദിച്ച പ്രസംഗം തയാറാക്കിയത് ഇന്ത്യൻ വംശജനായ വിനയ് റെഡ്ഡിയാണ്.

 

തെലങ്കാനയിൽ കുടുംബവേരുകളുള്ള വിനയ് റെഡ്ഡിക്കാണ് ബൈഡന്റെ പ്രസംഗങ്ങൾ തയാറാക്കാനുള്ള ചുമതല.ബൈഡൻ രണ്ടാം തവണ വൈസ് പ്രസിഡന്റായിരുന്ന 2013 മുതൽ 2017 വരെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ തയാറാക്കിയിരുന്നത് വിനയ് ആയിരുന്നു.

 

പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണ കാലയളവിൽ ബൈഡൻ – കമല ഹാരിസ് ടീമിന്റെ മുതിർന്ന ഉപദേഷ്ടാവായി പ്രവർത്തിച്ച വിനയ്‍യ്ക്കു പ്രചാരണത്തിലുടനീളമുള്ള പ്രസംഗങ്ങൾ തയാറാക്കാനുള്ള ചുമതലയുമുണ്ടായിരുന്നു.

 

നാഷനൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ (എൻബിഎ) സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് ഒബാമ – ബൈഡൻ ഭരണകാലയളവിൽ യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസി, ആരോഗ്യവകുപ്പ് എന്നിവിടങ്ങളിൽ പ്രസംഗം തയാറാക്കുന്ന സംഘത്തിലെ മുതിർന്ന അംഗമായിരുന്നു വിനയ്.

 

വിനയ് റെഡ്ഡിയുടെ പിതാവ് നാരായണ റെഡ്ഡി, എംബിബിഎസ് പൂർത്തിയായ ശേഷം 1970 ൽ യുഎസിലേക്ക് കുടിയേറുകയായിരുന്നു .

OTHER SECTIONS