അമേരിക്കയും യാത്ര വിലക്ക് നീക്കി; രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് യാത്രാനുമതി

By സൂരജ് സുരേന്ദ്രന്‍.15 10 2021

imran-azhar

 

 

വാഷിംഗ്ടൺ: കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ പിൻവലിച്ച് അമേരിക്ക.

 

രണ്ട് ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ച വിദേശികൾക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാം.

 

നവംബർ 8 മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, ചൈന, ബ്രസീല്‍ തുടങ്ങി വിവിധയിടങ്ങളില്‍നിന്നുള്ളവര്‍ക്കായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

 

നിലവിൽ വ്യോമ-കര-നാവിക മാര്‍ഗങ്ങളിലൂടെ വിദേശികൾക്ക് അമേരിക്കയിൽ പ്രവേശിക്കാമെന്നാണ് യുഎസ് ഭരണകൂടം നിർദേശിച്ചിരിക്കുന്നത്.

 

അതേസമയം അടിയന്തര സ്വഭാവമുള്ള സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഈ നിബന്ധനയില്ല.

 

വിനോദസഞ്ചാരം പോലുള്ള അടിയന്തര സ്വഭാവമില്ലാത്ത സന്ദര്‍ശനങ്ങള്‍ക്ക് എത്തുന്നവര്‍ വാക്‌സിന്റെ രണ്ടുഡോസും സ്വീകരിച്ചിരിക്കണം.

 

OTHER SECTIONS