അമേരിക്കയിലെ മാളിൽ വെടിവയ്പ്

By online desk .21 11 2020

imran-azhar

 


വാഷിംഗ്ടണ്‍ :അമേരിക്കയിലെ ഷോപ്പിംഗ് മാളില്‍ വെടിവെയ്പ്പ്.കൗമാരക്കാരന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച്ച വിസ്കോണ്‍സിനിലെ മേഫെയര്‍ മാളിലാണ് തോക്കുധാരി വെടിവയ്പ്പ് നടത്തിയത്. എന്നാല്‍ അക്രമിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു.


വെടിവെപ്പിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന. 20-നും 30-നും ഇടയില്‍ പ്രായമുള്ള യുവാവാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മേഫെയര്‍ മാളിലേക്ക് ആളുകൾ വരുന്നത് ഒഴിവാക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ടു.
എട്ട് മണിമുതൽ മുതല്‍ പന്ത്രണ്ട് മണി വരെ വെടിയൊച്ചകള്‍ കേട്ടതായി മാളിലുണ്ടായിരുന്നവര്‍ പറഞ്ഞു. അക്രമണത്തില്‍ പരിഭ്രാന്തരായ ആളുകള്‍ ചിതറി ഓടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മാള്‍ തുറക്കില്ലെന്ന് ഭരണകൂടം വ്യക്തമാക്കി.

OTHER SECTIONS