കൊറോണയെ നേരിടാം... ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്ന് അമേരിക്ക

By Sooraj Surendran.26 03 2020

imran-azhar

 

 

വാഷിംഗ്ടൺ: മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായിരിക്കുന്ന കൊറോണ വൈറസ് ബാധയെ ഉന്മൂലനം ചെയ്യാൻ ഇന്ത്യക്കൊപ്പം ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കാമെന്ന് യുഎസ് നയതന്ത്രജ്ഞ ആലിസ് വെൽസ്. കൊറോണയെ നേരിടാൻ ഇന്ത്യ കൈക്കൊള്ളുന്ന ആരോഗ്യപരമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ പങ്കെടുക്കാൻ ജനങ്ങൾ സന്നദ്ധരായത് പ്രചോദനം നൽകുന്നുവെന്നും ആലിസ് വെൽസ് പറഞ്ഞു.

 

മോദിയുടെ ആഹ്വാനം സ്വീകരിച്ച് യുഎസ് ഐക്യത്തോടെ ഇന്ത്യക്കൊപ്പം നിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ കൊറോണയുടെ കേന്ദ്രമായി മാറുകയാണ് അമേരിക്ക. ഇതുവരെ 944 പേരാണ് യുഎസിൽ കൊറോണ ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 66,048 ആയി. യുഎസിൽ ഇതുവരെ 394 പേരാണ് രോഗം ഭേദമായി മടങ്ങിയത്.

 

OTHER SECTIONS