അമേരിക്കയിൽ ഫ്ലോറൻസ് കൊടുങ്കാറ്റ്

By Sooraj Surendran.11 Sep, 2018

imran-azhar

 

 

അമേരിക്ക: അമേരിക്കയിൽ ശക്തമായ ഫ്ലോറൻസ് കൊടുങ്കാറ്റ്. കൊടുങ്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് ആളുകളെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി. മണിക്കൂറിൽ 105 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. കൊടുങ്കാറ്റ് ചൊവ്വാഴ്ചയോടെ തീരത്തടുക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നോര്‍ത്ത് കരോലിന, വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ച് കഴിഞ്ഞു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുരക്ഷാ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഫ്ലോറൻസ് കൊടുങ്കാറ്റിനെ കാറ്റഗറി നാലിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ കിഴക്കൻ മേഖലകളിൽ 27 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ വലിയ കൊടുങ്കാറ്റ് വീശുന്നത്.