തെന്നിന്ത്യൻ നടി ഉഷാറാണി അന്തരിച്ചു

By Online Desk.21 06 2020

imran-azhar

 

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം ഉഷാറാണി അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ബാലതാരമായി തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന ഉഷാറാണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി എന്നീ ഭാഷകളിലായി ഇരുന്നൂറിൽ പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഹം,അമ്മഅമ്മായിമ്മ, ഏകലവ്യന്‍, അങ്കത്തട്ട്, മയിലാട്ടം, തെങ്കാശിപട്ടണം, മില്ലെനിയംസ്റ്റാര്‍സ്, പത്രം,കന്മദം, ഹിറ്റ്‌ലര്‍ തുടങ്ങിയവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങള്‍.  മുപ്പതോളം സിനിമകളിൽ ബാലതാരമായും ഉഷാറാണി മികവ് തെളിയിച്ചു. 1966 ലെ ജയിൽ എന്നചിത്രത്തിലൂടെ
ബാലതാരമായാണ് ഉഷാറാണി സിനിമയിലെത്തിയത്. പിന്നീട് പ്രേംനസീറിന്റെ മകളായും,  അനുജത്തിയായും നായികയായും സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.


2004 പുറത്തിറങ്ങിയ മയിലാട്ടം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ എൻ ശങ്കരൻ നായരുടെ ഭാര്യയാണ് ഉഷാറാണി.  മകൻ വിഷ്ണു ശങ്കർ, മരുമകൾ കവിത. സംസ്കാരചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം ചെന്നൈയിൽ നടക്കും.

 

OTHER SECTIONS